Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാരംഗത്തെ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു തോപ്പില്‍ഭാസിയെന്ന് നിയമസഭാ ഡെപ്യൂട്ടിസ്പീക്കര്‍ വി ശശി
09/12/2016

വൈക്കം: കലാരംഗത്തെ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു തോപ്പില്‍ഭാസിയെന്ന് നിയമസഭാ ഡെപ്യൂട്ടിസ്പീക്കര്‍ വി ശശി പറഞ്ഞു. പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം അംഗീകരിക്കപ്പെട്ടയാളാണ് അദ്ദേഹം. തീക്ഷണമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവയായിരുന്നു ഭാസിയുടെ നാടകങ്ങള്‍. സാഹിത്യവും നാടകവുമാണ് അദ്ദേഹം തന്റെ മാധ്യമമാക്കിയത്. ഇപ്‌ററയുടെ ആദ്യകാല നേതാക്കളില്‍ പ്രധാനിയായിരുന്നു തോപ്പില്‍ഭാസിയെന്നും ഡെപ്യൂട്ടിസ്പീക്കര്‍ പറഞ്ഞു. വൈക്കത്ത് ഇപ്‌ററ ജില്ല കമ്മററി സംഘടിപ്പിച്ച തോപ്പില്‍ഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇപ്‌ററ ജില്ല പ്രസിഡന്റ് ബിജു കൈപ്പാറേടന്‍ അദ്ധ്യക്ഷത വഹിച്ചു. സി കെ ആശ എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, എം കെ ഷിബു, കെ സി കുമാരന്‍, കെ ബിനു, പി എസ് മുരളീധരന്‍, എന്‍ എം മോഹനന്‍, പി ഷണ്‍മുഖന്‍, സി ടി അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.