Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്
09/12/2016

വൈക്കം: സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവുമായ പി.കൃഷ്ണപിള്ളയുടെ നാമദേയത്തില്‍ നഗരസഭ പ്രദേശത്ത് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് അനുവദിക്കണമെന്ന് കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യം രൂപീകരിച്ച എട്ട് നഗരസഭകളില്‍ ഒന്നാണ് സത്യഗ്രഹ ഭൂമിയായ വൈക്കം. ഇവിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. ഈ സാഹചര്യത്തില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകമായി കോളേജ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ഐകകണ്‌ഠേന ആവശ്യപ്പെട്ടു.