Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതിആഘോഷവും നവപഞ്ചമി കുടുംബയൂണിററിന്റെ യൂണിയന്‍തല ഉദ്ഘാടനവും പതിനൊന്നിന്
09/12/2016

വൈക്കം: അഖിലകേരള ചേരമര്‍ഹിന്ദു മഹാസഭ വൈക്കം താലൂക്ക് യൂണിയന്‍ കമ്മററിയുടെ നേതൃത്വത്തില്‍ സഭയുടെ നവതിആഘോഷവും നവപഞ്ചമി കുടുംബയൂണിററിന്റെ യൂണിയന്‍തല ഉദ്ഘാടനവും പതിനൊന്നിന് വൈകുന്നേരം 3.30ന് കല്ലറ പഞ്ചായത്ത് കമ്മ്യൂണിററി ഹാളില്‍ നടക്കും. കേരളാ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പ്രകടനാനന്തരം നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് പ്രസാദ് മുഖ്യപ്രഭാഷണവും നവപഞ്ചമി കുടുംബയൂണിററ് യൂണിയന്‍ ഉദ്ഘാടനം സി കെ ആശ എം എല്‍ എയും നവതി വാര്‍ഷിക ആഘോഷ ഉദ്ഘാടനം മോന്‍സ് ജോസഫ് എം എല്‍ എയും നവതി സന്ദേശം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപും നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് തങ്കച്ചന്‍ മ്യാലില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി കെ കെ കരുണാകരന്‍ സ്വാഗതവും സദാനന്ദന്‍ കോരിക്കല്‍ കൃതജ്ഞതയും പറയും. രാവിലെ 10ന് നടക്കുന്ന സെമിനാര്‍ കെ യൂ കുഞ്ഞുമോളുടെ അദ്ധ്യക്ഷതയില്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. മഹിളാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സുശീല മുഖ്യപ്രഭാഷണം നടത്തും.