Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതകേരളം പദ്ധതിക്ക് നിയോജകമണ്ഡലത്തില്‍ തുടക്കം കുറിച്ചു.
09/12/2016
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഹരിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശുചിത്വം, മാലിന്യ സംസ്‌കരണം, ജലവിഭവം, ജൈവകൃഷി എന്നിവയിലൂന്നി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരളം പദ്ധതിക്ക് നിയോജകമണ്ഡലത്തില്‍ തുടക്കം കുറിച്ചു. മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്‌ക്കൂളുകളിലും മററും പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

വെച്ചൂര്‍ പഞ്ചായത്തിലെ ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടത്തി ഒന്നാം വാര്‍ഡിലെ പുളിന്തറ തോടിന്റെ ശുചീകരണവും പുനരുദ്ധാരണവും നടത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രസിഡന്റ് പി.ശകുന്തള അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ജയശ്രീ നന്ദകുമാര്‍, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ ലൈജു കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു, ഗ്രാമപഞ്ചായത്ത് അംഗം മനോജ് കുമാര്‍, കെ.ബി പുഷ്‌ക്കരന്‍, ജോസഫ് വടക്കേടത്ത്, പി.എം സുന്ദരന്‍, വക്കച്ചന്‍ മണ്ണത്താലി, ലിഷോയ്, രാജു, സുരേഷ്‌കുമാര്‍, കൃഷി ഓഫീസര്‍ അനില്‍, ആന്റോ എന്നിവര്‍ പ്രസംഗിച്ചു.

തലയാഴം ഗ്രാമപഞ്ചായത്തിലെ ഹരിതകേരളം പദ്ധതിയ്ക്ക് തുടക്കമായി. മുഴുവന്‍ വാര്‍ഡുകളിലും ഉദ്ഘാടനചടങ്ങുകള്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ റെജിമോന്‍, സുശീലകുമാരി, സന്ധ്യ അനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

തലയാഴം ഗ്രാമപഞ്ചായത്തിലെ കൊതവറ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീലും, കോട്ടണ്‍ ബാഗ് വിതരണവും അവബോധന ക്ലാസും നടത്തി. വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജെല്‍ജി വര്‍ഗീസ് നിര്‍വഹിച്ചു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.പി സാലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകരായ രതീഷ്, ധന്യ, നിഷ, നീതു എന്നിവര്‍ പങ്കെടുത്തു.

പോളയും പായലും നിറഞ്ഞ് വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ച പഞ്ഞിപ്പാലം പുഴയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഹരിത കേരള മിഷന് തുടക്കമായി. കുടുംബശ്രീ, പുരുഷ അയല്‍ക്കൂട്ടം അംഗങ്ങള്‍, സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുഴയുടെ ശുചീകരണം നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ബി രമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍, പഞ്ചായത്ത അംഗങ്ങളായ പി.വി പ്രസാദ്, പി.കെ മല്ലിക, സുഷമ സന്തോഷ്, ബിന്ദു പ്രദീപ്, സെക്രട്ടറി മീര എന്‍.മേനോന്‍, വി.ടി പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ചെമ്പ് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ അനുഗ്രഹ പുരുഷ സ്വയംസഹായ സംഘത്തിന്റെയും ധനലക്ഷ്മി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാംഘട്ട ജൈവ കൃഷിയുടെ ഉദ്ഘാടനം ചെമ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.കെ പ്രേമദാസന്‍ നിര്‍വ്വഹിച്ചു. രജനി ഉണ്ണികൃഷ്ണന്‍, കെ.ജെ വര്‍ഗീസ്, കുട്ടപ്പന്‍, ഷഹീന എന്നിവര്‍ വിത്തിടീലിന് നേതൃത്വം നല്‍കി.