Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ സ്വാപ്പ് പദ്ധതിക്ക് വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളുമായി വിദ്യാര്‍ത്ഥികള്‍
09/12/2016
വൈക്കം ആശ്രമം സ്‌കൂളില്‍ നടന്ന ഹരിതകേരള മിഷന്‍ സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം എം ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: നഗരസഭ സ്വാപ്പ് പദ്ധതിക്ക് വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളുമായി വിദ്യാര്‍ത്ഥികള്‍. ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വസ്ത്രങ്ങള്‍, വീഡിയോ പ്ലെയര്‍ തുടങ്ങിയവ നല്‍കിയത്. വ്യക്തികളില്‍ നിന്നും സ്വീകരിക്കുന്ന ഉപയോഗിച്ചതും നല്ലതുമായ സാധന സാമഗ്രികള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കും. നഗരസഭ കാര്യാലയത്തിലാണ് സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇവിടെയെത്തി ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.