Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ ഹരിതകേരളം പദ്ധതിക്ക് ആവേശകരമായ തുടക്കമായി.
09/12/2016
ഹരിതകേരള മിഷന്‍ നഗരസഭാതല ഉദ്ഘാടനം കഥകളി നടന്‍ പള്ളിപ്പുറം സുനിലും നടിയും പ്രശസ്ത നര്‍ത്തകിയുമായ പാരീസ് ലക്ഷ്മിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം നഗരസഭയില്‍ ഹരിതകേരളം പദ്ധതിക്ക് ആവേശകരമായ തുടക്കമായി. വൈക്കം സത്യാഗ്രഹ സ്മാര കിണര്‍ ശുചീകരിച്ചു കൊണ്ടാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രശസ്ത നര്‍ത്തകിയും നടിയുമായ പാരീസ് ലക്ഷ്മിയും കഥകളി നടന്‍ പള്ളിപ്പുറം സുനിലും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ വൈക്കം സത്യഗ്രഹസ്മാരക ആശ്ര മം സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ഷാജി മാടയില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കാര്യാലയത്തിലെ ജൈവ പച്ചക്കറി കൃഷി, വൈ ബയോ-ജൈവകൃഷി, അയ്യര്‍കുളങ്ങര, ചാലപ്പറമ്പ്, തോട്ടുവക്കം എന്നിവിടങ്ങളില്‍ ജൈവകൃഷിക്കും തുടക്കമായി. എല്ലാ വാര്‍ഡുകളിലും കുടിവെള്ള ശുചീകരണവും തുടങ്ങി. ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി, ശ്രീകുമാരന്‍നായര്‍, ഇന്ദിരാദേവി, കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, ആര്‍ സന്തോഷ്, മോഹനകുമാര്‍, കെ ആര്‍ സംഗീത, സിന്ധു സജീവന്‍, സെല്‍ബി, അംബരീഷ്, കിഷോര്‍, എം റ്റി അനില്‍, സെക്രട്ടറി ബിജു, എച്ച് ഐ സുന്ദരന്‍, ബിജി പി ആര്‍, കൃഷി ഓഫീസര്‍ ശകുന്തള, മെയ്‌സണ്‍ മുരളി എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ കൃഷിഭവന്‍, വൈ-ബയോ, അനാമയ, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ഷിക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്.