Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ഡിവിഷന്‍ ഓഫിസ് അനുവദിക്കണമെന്ന് ആള്‍ കേരള വാട്ടര്‍ അതോറിട്ടി എംപ്ലോയീസ് യൂണിയന്‍
08/12/2016

വൈക്കം: കേരള വാട്ടര്‍ അതോറിട്ടിയില്‍ 21000-ല്‍പരം വാട്ടര്‍ കണക്ഷനും വിപുലമായ പ്രവര്‍ത്തന മേഖലയുള്ള വൈക്കത്ത് ഡിവിഷന്‍ ഓഫിസ് അനുവദിക്കണമെന്ന് ആള്‍ കേരള വാട്ടര്‍ അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ എ ഐ ററി യു സി കോട്ടയം ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ ആര്‍ സതീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രവര്‍ത്തകയോഗം ആള്‍ കേരള വാട്ടര്‍ അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ കോട്ടയം ജില്ല കണ്‍വന്‍ഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഇ കെ ദിനേശന്‍, ആര്‍ ശിവന്‍, വി എം മത്തായി, ററി ഡി പ്രസാദ്, സാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ശമ്പള പരിഷ്‌ക്കരണ അപാകതകള്‍ പരിഹരിക്കണമെന്നും മിനിസ്റ്റീരിയല്‍, ടെക്‌നിക്കല്‍ സ്‌പെഷ്യല്‍ റൂളിലെ അപാകതകള്‍ പരിഹരിക്കണമെന്നും മേവെള്ളൂര്‍ ട്രീററ്‌മെന്റ് പ്ലാന്റില്‍ ഓപ്പറേററിംഗിന് സ്ഥിരം ജീവക്കാരെ നിയമിക്കമമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ആര്‍ ശിവന്‍ (പ്രസിഡന്റ്), വി എം മത്തായി, ററി ഡി പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), ഇ കെ ദിനേശന്‍ (സെക്രട്ടറി), സുള്‍ഫിക്കര്‍ സലാം, സാബു ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ ആര്‍ സതീഷ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ ജില്ലാ കമ്മററിയെ തിരഞ്ഞെടുത്തു.