Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
08/12/2016

വൈക്കം: പടിഞ്ഞാറെക്കര പി.എന്‍ പണിക്കര്‍ സ്മാരക നവോദയ ഗ്രാമീണ ഗ്രന്ഥശാലയുടെയും കോട്ടയം മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കര പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ഉദയനാപുരം പഞ്ചായത്ത് നടപ്പിലാക്കുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം വി.എന്‍ വാസവന്‍ എക്‌സ്. എം.എല്‍.എ നിര്‍വഹിച്ചു. കെ.ജി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറിയുടെ ചാരിററി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് മുഖ്യാതിഥി ആയിരുന്നു.