Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഡ് സഭ
08/12/2016

വൈക്കം: നഗരസഭ 18-ാം വാര്‍ഡിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഡ് സഭ കവരപ്പാടി നടയിലെ തമിഴ് വിശ്വബ്രഹ്മസമാജം ഹാളില്‍ നടന്നു. വാര്‍ഡ് സഭയില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് മുന്‍ഗണന നിശ്ചയിച്ച് തയ്യാറാക്കിയ പട്ടികയ്ക്ക് യോഗത്തില്‍ അംഗീകാരം നല്‍കി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. വി.വി സത്യന്‍, ജി.ശ്രീകുമാരന്‍ നായര്‍, ബിജു കണ്ണേഴത്ത്, എം.ടി അനില്‍കുമാര്‍, ശശിധരന്‍, ലതിക, അമ്മിണി ശശി, ജി.രഘുനാഥ്, ജി.സുരേന്ദ്രന്‍, മായ എന്നിവര്‍ പ്രസംഗിച്ചു.