Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോപ്പില്‍ഭാസി അനുസ്മരണം
07/12/2016

വൈക്കം: തോപ്പില്‍ഭാസിയുടെ 24-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇപ്‌ററ കോട്ടയം ജില്ലാ കമ്മററിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് 4.30ന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ വെച്ച് തോപ്പില്‍ഭാസി അനുസ്മരണം നടത്തുന്നു. ആദ്യ നിയമസഭയിലെ അംഗവും മലയാള നാടക പ്രസ്ഥാനത്തിന്റെ കുലപതിയും കെ പി എ സിയുടെ അമരക്കാരനുമായിരുന്ന തോപ്പില്‍ഭാസിയുടെ അനുസ്മരണ സമ്മേളനം കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും. ഇപ്‌ററ ജില്ലാ പ്രസിഡന്റ് ഡോ.ബിജു കൈപ്പാറേടന്‍ അദ്ധ്യക്ഷത വഹിക്കും. ഇപ്‌ററ ജില്ലാ സെക്രട്ടറി പി ജി ഷണ്‍മുഖന്‍ സ്വാഗതം ആശംസിക്കും. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അനുസ്മരണപ്രഭാഷണം നടത്തും. സി കെ ആശ എം എല്‍ എ, ഇപ്‌ററ സംസ്ഥാന സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ്, എം കെ ഷിബു, കെ സി കുമാരന്‍, കെ ബിനു, കെ ഒ രമാകാന്തന്‍ എന്നിവര്‍ പ്രസംഗിക്കും.