Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പ് സംഘടിപ്പിക്കും.
07/12/2016

വൈക്കം: ഹരിത റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 11ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെ ചെവി, മൂക്ക്, തൊണ്ട, ശ്രവണശക്തി എന്നിവയുടെ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യും. വലിയകവലയില്‍ നാഗമ്പൂഴിമനയ്ക്ക് എതിര്‍വശത്തുള്ള റോട്ടറി ഹാളില്‍വെച്ച് നടത്തുന്ന ക്യാമ്പിന് പ്രമുഖ ഇ.എന്‍.ടി വിദഗ്ധന്‍ ഡോ. വി.മുഹമ്മദ് നൗഷാദ് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മരുന്നുകള്‍ സൗജന്യമായിരിക്കും. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ചികിത്സാ ചെലവിന്റെ 30 ശതമാനം ഇളവുനല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒന്‍പതിന് മുന്‍പായി നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495081399, 8606018901.