Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിററിന്റെ സപ്തദിന ക്യാമ്പ് 24 മുതല്‍ പള്ളിയാട് എസ്.എന്‍ യു.പി സ്‌ക്കൂളില്‍
07/12/2016

വൈക്കം: ആശ്രമം സ്‌ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിററിന്റെ സപ്തദിന ക്യാമ്പ് 24 മുതല്‍ പള്ളിയാട് എസ്.എന്‍ യു.പി സ്‌ക്കൂളില്‍വെച്ചു നടത്തും. ക്യാമ്പിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ 'അവയവദാന മഹനീയദാനം, സഹജീവിയോട് നന്മ' എന്ന സന്ദേശവുമായി തലയാഴം പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ബോധവല്‍ക്കരണം നടത്തും. തല്‍പരരായവരില്‍ നിന്നും സമ്മതപത്രം സ്വീകരിച്ച് മൃതസഞ്ജീവനി -കേരള നെററ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗിന് സമര്‍പ്പിക്കാനും രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കാനും സംഘാടകസമിതി യോഗം തീരുമാനിച്ചു. തലയാഴം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, അംഗങ്ങളായ പി.മുരളീധരന്‍, ജി.റെജിമോന്‍, ആശ്രമം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, ഷാജി ടി.കുരുവിള, സുഖലാല്‍, പി.വി സോനിഷ് എന്നിവര്‍ പ്രസംഗിച്ചു. സി.കെ ആശ എം.എല്‍.എ, പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത് (രക്ഷാധികാരികള്‍), ലിജി സലഞ്ച്‌രാജ് (ചെയര്‍പേഴ്‌സണ്‍), കെ.മുരളീധരന്‍ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള 75 അംഗ സംഘാടകസമിതി എക്‌സി. കമ്മിററിയെ യോഗം തെരഞ്ഞെടുത്തു.