Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ പരീക്ഷാ പരിശീലനപരിപാടി
07/12/2016

വൈക്കം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി നടത്തുന്ന എല്‍.ഡി.സി പരീക്ഷക്ക് പ്രാപ്തരാക്കുവാനുള്ള സൗജന്യ പരീക്ഷാ പരിശീലനപരിപാടി ആരംഭിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പെന്റും ലഭിക്കും. സി.കെ ആശ എം.എല്‍.എ പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജി.ടെക് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.ചന്ദ്രിക, എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.എന്‍ പ്രഭാകരന്‍, കോട്ടയം സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ പ്രേഷ്‌കുമാര്‍, വൈക്കം എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.ജി ഇന്ദിര, സംസ്ഥാന പട്ടികജാതി അഡൈ്വസറി ബോര്‍ഡ് അംഗം അഡ്വ. എ.സനീഷ്‌കുമാര്‍, ജെ.അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.