Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിററി
07/12/2016

തലയോലപ്പറമ്പ്: അപകടങ്ങള്‍ പതിവായ വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. വാഹനങ്ങള്‍ വളരെ വേഗത്തിലാണ് ഇതിലൂടെ പായുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. പാലത്തില്‍ വെച്ചൂള്ള ഓവര്‍ടേക്കിംഗ് ഒഴിവാക്കുന്നതിനും നൂറുകണക്കിന് യാത്രക്കാരും സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും യാത്ര ചെയ്യുന്ന വെട്ടിക്കാട്ട്മുക്ക് ജംഗ്ഷനില്‍ പോലീസിന്റെ സേവനം അനിവാര്യമാണ്. അതുപോലെ പാലത്തില്‍ നടപ്പാത നിര്‍മിച്ചാല്‍ വന്‍അപകടങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്നും വിഷയത്തില്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ റഷീദ് കോട്ടപ്പള്ളി, പി.സി സിറിയക്, ജോസഫ് കാട്ടേത്ത്, ടോമി കോണിത്തറ, നവാസ് വടകര എന്നിവര്‍ പ്രസംഗിച്ചു.