Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കാസ്‌ട്രോ എന്നുമാവേശം: അഡ്വ. വി.ബി ബിനു
07/12/2016
സി.പി.ഐ വൈക്കം മണ്ഡലം കമ്മിററി സംഘടിപ്പിച്ച ഫിദല്‍ കാസ്‌ട്രോ അനുസ്മരണ സമ്മേളനം സംസ്ഥാന എക്‌സി. അംഗം അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോകത്തിന് മാതൃകയായി മാറിയ അപൂര്‍വം രാഷ്ട്രതലവന്‍മാരില്‍ ഒരാളായിരുന്നു ഫിദല്‍ കാസ്‌ട്രോ. ഇന്‍ഡ്യയുമായി ഉററബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് സി.പി.ഐ സംസ്ഥാന എക്‌സി. അംഗം അഡ്വ. വി.ബി ബിനു പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭീഷണികളെയും ഉപരോധങ്ങളെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര നിലപാടുകള്‍കൊണ്ട് അതിജീവിച്ച കാസ്‌ട്രോ തൊണ്ണൂറാം വയസ്സിലും ചെറുപ്പക്കാരുടെ ആവേശമായിരുന്നു. സി.പി.ഐ വൈക്കം മണ്ഡലം കമ്മിററി സംഘടിപ്പിച്ച ഫിദല്‍ കാസ്‌ട്രോ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.ബി ബിനു. സത്യാഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, കെ.അജിത്ത് എക്‌സ്. എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, എം.ഡി ബാബുരാജ്, എന്നിവര്‍ പ്രസംഗിച്ചു.