Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിലെ 14-ാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി.
07/12/2016

വൈക്കം: കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിലെ 14-ാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. കട്ടപ്പന രവീന്ദ്രന്‍ മാസ്റ്റര്‍ യജ്ഞാചാര്യനായിരിക്കും. ഇന്ന് രാവിലെ 5ന് മഹാഗണപതിഹവനം, 7 മുതല്‍ 12 വരെ ദേവീഭാഗവത പാരായണം, 10ന് ഗായത്രിഹോമം, 12ന് പ്രഭാഷണം, 2ന് ദേവീഭാഗവത പാരായണം, 6ന് നാമജപം, 6.30ന് ദീപാരാധ, പ്രഭാഷണം എന്നിവയും നാളെ രാവിലെ 10ന് മഹാമൃത്യൂഞ്ജയഹോമം, വൈകിട്ട് 5ന് നാരങ്ങാവിളക്ക് പൂജ, വെള്ളിയാഴ്ച രാവിലെ 7മുതല്‍ പാര്‍വ്വതീപരിണയം 10ന് ഉമാമഹേശ്വരപൂജ, വൈകിട്ട് 7ന് സര്‍വ്വൈശ്വര്യപൂജ, ശനിയാഴ്ച രാവിലെ 10ന് ചണ്ഡികാഹവനം, വൈകിട്ട് 7 മുതല്‍ കുമാരീപൂജ, ഞായറാഴ്ച രാവിലെ 10മുതല്‍ നവഗ്രഹപൂജ, വൈകിട്ട് 7ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, തിങ്കളാഴ്ച രാവിലെ 11ന് പാരായണസമര്‍പ്പണം, 11.30ന് അവഭ്യതസ്‌നാനഘോഷയാത്ര, ഉച്ചയ്ക്ക് ഒരുമണി മുതല്‍ മഹാപ്രസാദഊട്ട് എന്നിവയും എല്ലാദിവസവും യജ്ഞശാലയിലെ പതിവുചടങ്ങുകളും ഉണ്ടായിരിക്കും.