Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോ.അംബേദ്കര്‍ സാംസ്‌ക്കാരിക സാമൂഹ്യ ഐക്യവേദി രൂപീകരണ സമ്മേളനം നടത്തി
07/12/2016
ഡോ.അംബേദ്കര്‍ സാംസ്‌ക്കാരിക സാമൂഹ്യ ഐക്യവേദി രൂപീകരണ സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഡോ.അംബേദ്കര്‍ സാംസ്‌ക്കാരിക സാമൂഹ്യ ഐക്യവേദി രൂപീകരണ സമ്മേളനവും 60-ാം ചരമവാര്‍ഷിക അനുസ്മരണവും സാംസ്‌ക്കാരിക സമ്മേളനവും വൈക്കം വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടത്തി. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എ എസ് എസ് ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റെജിമോന്‍ സ്വാഗതം ആശംസിച്ചു. കെ യു എം എസ് സംസ്ഥാന പ്രസിഡന്റ് പി ആര്‍ റെജി അംബേദ്ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാംജി ടി വി പുരം, ടി എസ് സെബാസ്റ്റ്യന്‍, സാബു പി മണലൊടി, മനോഹരന്‍, ശകുന്തള, പി കെ വേണു, അംബരീഷ് ജി വാസു, സത്യന്‍, എം ഡി ബാബുരാജ്, രവി, അശോകന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ സി പവിത്രന്‍ നന്ദി രേഖപ്പെടുത്തി.