ഫണ്ടനുവദിച്ചു
07/12/2016
വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ പട്ടത്താനം - തറവാതുക്കല് റോഡിന്റെ നിര്‍മ്മാണത്തിന് ജോസ് കെ മാണി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക പദ്ധതിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, മണ്ഡലം പ്രസിഡന്റ് വക്കച്ചന് മണ്ണത്താലി, വാര്‍ഡുമെമ്പര്‍ കെ ആര് ഷൈലകുമാര്‍, ഔതച്ചന് എന്നിവര്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.