Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി കെ ആശ എം എല്‍ എ അഭിനന്ദിച്ചു.
07/12/2016

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം താലൂക്കില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ നടത്തി അഷ്ടമി ഉത്സവം ഭംഗിയായി നടത്തുവാന്‍ സഹായിച്ച എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ജീവനക്കാരെയും സി കെ ആശ എം എല്‍ എ അഭിനന്ദിച്ചു. ഏററവും ഭംഗിയായി ക്രമസമാധാനം നിലനിര്‍ത്തുന്നതിനും അഷ്ടമിദര്‍ശനം ആയാസരഹിതമായി നടത്തുന്നതിനും വേണ്ട സേവനം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം അനുമോദിച്ചു. വൈദ്യുതി, കെ എസ് ആര്‍ ടി സി, ജലഗതാഗതം, വാട്ടര്‍അതോറിട്ടി, വിളക്കുവെയ്പ്പ് കമ്മററികള്‍ എന്നിവരുടെ സേവനത്തിനും പ്രത്യേകം നന്ദിയറിച്ചു.