Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ത്രീഡി ലിററില്‍ സൂപ്പര്‍മാന്‍' വിനയന്‍ ചിത്രം നാളെ എരമല്ലൂര്‍ സാനിയയില്‍ പ്രദര്‍ശനത്തിന്
06/12/2016

വൈക്കം: വി എന്‍ ബാബു വെളിയില്‍ അണിയിച്ചൊരുക്കുന്ന 'ത്രീഡി ലിററില്‍ സൂപ്പര്‍മാന്‍' വിനയന്‍ ചിത്രം നാളെ എരമല്ലൂര്‍ സാനിയയില്‍ പ്രദര്‍ശനത്തിന് എത്തുന്നു.ലോക നിലവാരത്തില്‍ ആധുനിക ടെക്‌നോളജിയില്‍ സൂപ്പര്‍ഗ്രാഫിക്‌സ് ഇഫെക്ട് പ്രയോജനപ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പാകത്തിലുള്ളതാണ് ഈ ത്രീഡി സിനിമ. വന്‍മുതല്‍ മുടക്കില്‍ കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ അനന്ത സാധ്യതകള്‍ ദൃശ്യവിരുന്നൊരുക്കി നിര്‍മ്മിച്ച ഈ ചിത്രം തൊട്ടടുത്തുള്ള റിലീസിങ്ങ് തീയേറററില്‍ ഏവര്‍ക്കും ആസ്വദിക്കാവുന്നതാണ്. കൂടാതെ ലിററില്‍ സൂപ്പര്‍മാന്‍ വീഡിയോ ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിലും, വിന്‍ഡോസ് ഫോണ്‍ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഫേസ് ബുക്ക് പേജില്‍ ലോഗിന്‍ ചെയ്തുകളിക്കുന്നവരുടെ പോയിന്റ്‌സ് ലീഡര്‍ ബോര്‍ഡില്‍ സേവ് ചെയ്യുന്നതാണ്. ഏററവും കൂടുതല്‍ പോയിന്റു നേടുന്ന രണ്ടുപേര്‍ക്ക് ഡിസംബര്‍ 25ന് 50000 രൂപ സമ്മാനമായി നല്‍കുന്നതാണ്.