Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമിതവേഗതയില്‍ പാഞ്ഞുകയറിയത് രണ്ട് ജീവനുകളെടുത്
06/12/2016
തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ

തലയോലപ്പറമ്പ്: അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പതിവായി യാത്ര ചെയ്യുന്ന ആറു യാത്രക്കാര്‍ വെട്ടിക്കാട്ട്മുക്ക് ജംഗ്ഷനില്‍ എ.കെ സോമന്‍ വെയ്‌ററിംഗ് ഷെഡ്ഡില്‍ കാത്തുനില്‍പുണ്ടായിരുന്നു. ഇവരെല്ലാം എറണാകുളത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍. കോട്ടയം ഡിപ്പോയിലെ ബസിലാണ് ഇവരുടെ കാലങ്ങളായുള്ള യാത്ര. ബസ് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇവിടെ നിറുത്തി ഇവരെ കയററുന്നതു പതിവാണ്. എന്നാല്‍ ഇന്നലെ പതിവ് യാത്രക്കാര്‍ കൈകാണിച്ചിട്ടുപോലും ബസ് നിറുത്തിയില്ല. അമിതവേഗതയില്‍ പാഞ്ഞുകയറിയത് രണ്ട് ജീവനുകളെടുത്താണ്. ക്വാളിസും ബൈക്കും തകര്‍ത്തതിനുശേഷം പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസ് സ്റ്റോപ്പിലെ യാത്രക്കാരെ കയററാന്‍ ഇവിടെ നിറുത്തിയിരുന്നെങ്കില്‍ ഈ അപകടം തന്നെ ഒഴിവാകുമായിരുന്നു. അപകടത്തില്‍ ക്വാളിസും ബൈക്കും നിശേഷം തകര്‍ന്നു. കെ.എസ്.ആര്‍.ടി.സി ബസിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല. ബസിന്റെ മുന്‍ഭാഗത്തെ ചില്ലുതകര്‍ന്നു. ഡ്രൈവര്‍ക്കും മുന്‍പിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്കും നിസാരമായ പരുക്കേററു. പാലത്തിനുസമീപമുള്ള വെട്ടിക്കാട്ട്മുക്ക് ജംഗ്ഷനില്‍ അപകടക്കെണിയൊരുക്കി നില്‍ക്കുന്ന നിരവധി സാഹചര്യങ്ങളുണ്ട്. പാലത്തിലേക്ക് കയറുന്ന വഴിക്കുള്ള വളവും പാലത്തിനു സമീപം നില്‍ക്കുന്ന മരവും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. നാലുറോഡുകളുടെ സംഗമസ്ഥലവും കൂടിയാണ് വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന്‍. നിരവധി തവണ ജംഗ്ഷനില്‍ ഹോം ഗാര്‍ഡിനെ നിയമിക്കണമെന്നും കൊടുംവളവ് നിവര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരാറുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് പൊതുമരാമത്തും പഞ്ചായത്തുകളും. ഇനിയും നടപടികള്‍ വൈകിയാല്‍ ഇവിടെ പതിയിരിക്കുന്ന അപകടങ്ങള്‍ ഏറെയായിരിക്കും.