Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലാംകടവ്-അടിയം- വെട്ടിക്കാട്ടുമുക്ക് റോഡ് തകര്‍ന്നതു നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം
05/12/2016

തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ നിന്നും വെട്ടിക്കാട്ടുമുക്കിലേക്കുള്ള പാലാംകടവ്-അടിയം- വെട്ടിക്കാട്ടുമുക്ക് റോഡ് തകര്‍ന്നതു നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നിട്ടു മാസങ്ങളായി. റോഡിന്റെ സുരക്ഷക്കായി താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ പൂഴി നിറച്ച ചാക്കുകള്‍ അടുക്കിയും തെങ്ങിന്‍ കുററികള്‍ താഴ്ത്തിയും സംരക്ഷണ ബണ്ട് നിര്‍മിച്ചതല്ലാതെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഗതാഗതം നിരോധിച്ചെങ്കിലും ദിവസേന സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അപകടം നിറഞ്ഞ ഇതുവഴി കടന്നു പോകുന്നുണ്ട്. തലയോലപ്പറമ്പ്-അടിയം-വെട്ടിക്കാട്ടുമുക്ക് റോഡില്‍ താഴപ്പള്ളി പാലത്തിനും പാലംകടവ് കടവിനും മധ്യേയായി റോഡ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും റോഡ് പുനരുദ്ധാരണത്തിന് അടിയന്തിരമായി പണം അനുവദിക്കുകയും ചെയ്തിരുന്നു. പുഴയോരത്തിന്റെ വശം കെട്ടി സംരക്ഷിക്കുമെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴും റോഡിന്റെ വശം പൂര്‍ണമായും കെട്ടി സംരക്ഷിക്കാനായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും 1.6 കോടി രൂപ മുടക്കി നിര്‍മിച്ച റോഡാണിത്. കോടികള്‍ മുടക്കി നിര്‍മിച്ച ഗ്രാമീണ റോഡ് ഇപ്പോള്‍ ജനങ്ങള്‍ക്കു പ്രയോജനമില്ലാത്ത നിലയിലാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രധാനമന്ത്രിയുടെ സഡക് യോജന പദ്ധതി പ്രകാരം നവീകരിച്ച നമ്പ്യാകുളം-വടയാര്‍ റോഡിന്റെ ഭാഗമായായായിരുന്നു റോഡ് നിര്‍മിച്ചത്. അഞ്ചു വര്‍ഷത്തേക്കുള്ള വാര്‍ഷിക അററകുററ പണികള്‍ക്ക് ഉള്‍പ്പെടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിര്‍മാണത്തിനു പണം അനുവദിക്കുന്നതെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രണ്ട് വര്‍ഷത്തില്‍ മഴക്കാലത്തുണ്ടാകുന്ന കുഴികള്‍ യഥാസമയം അടക്കുന്നതിനും രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഓടകള്‍ നിര്‍മിക്കുന്നതിനും യഥാസമയങ്ങളില്‍ റോഡിന്റെ വശങ്ങളിലെ കാടുവെട്ടുന്നതിനും എല്ലാം പദ്ധതിയില്‍ പണം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അപകടരഹിതമായി യാത്രചെയ്യുന്നതിനും അധികാരികള്‍ യാതൊരു നടപപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.