Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരുതലിന്റെ മധുരവുമായി കീര്‍ത്തിയുടെ പിറന്നാളാഘോഷം
03/12/2016
കീര്‍ത്തി എസ് കുറുപ്പിന്റെ ഇരുപതാം ജന്മദിനം കേക്കുമുറിച്ച് ആഘോഷിക്കുന്നു

വെക്കം: ഇന്‍ക്ലൂസീവ് കൊച്ചിയുടെ വേദിയില്‍ കീര്‍ത്തി എസ് കുറുപ്പിന്റെ ഇരുപതാം ജന്മദിനം കേക്കുമുറിച്ച് ആഘോഷമാക്കി. അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് കീര്‍ത്തിയുടെ അമ്മയ്‌ക്കൊപ്പം കീര്‍ത്തിക്ക് മധുരം നല്‍കിയത്. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഭാരതമാതാ കോളേജ് മാനേജര്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളില്‍, ഫാ. ജോര്‍ജ്ജ് വലിയവീട്ടില്‍, ഡോ. പി എ മേരി അനിത എന്നിവരും വേദിയിലുണ്ടായിരുന്നു. ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്ന് നശിപ്പിക്കാനായി കൊണ്ടുപോയ ബക്കററില്‍ നിന്ന് ഇരുപതു വര്‍ഷം മുമ്പ് മാവേലിക്കര പറങ്ങോട്ടില്‍ ഇന്ദിര സേതുനാഥ കുറുപ്പിന് ലഭിച്ച കുഞ്ഞാണ് കീര്‍ത്തി. സമയമെത്താതെയുളള ഗര്‍ഭച്ഛിദ്രമായിരുന്നതിനാല്‍ കുഞ്ഞിനെ ജീവനോടെ പാലിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. മക്കളില്ലാതിരുന്ന ഇന്ദിരാമ്മയും ഭര്‍ത്താവ് സേതുനാഥ കുറുപ്പും കാര്‍ത്തിക നാളില്‍ ലഭിച്ച കുഞ്ഞിന് കീര്‍ത്തി എന്ന് പേരിട്ട് വളര്‍ത്തി. കാലുകള്‍ക്ക് ശേഷികുറവായതിനാല്‍ ചലനപരിമിതിയുണ്ടെങ്കിലും അത്യാവശ്യം വിദ്യാഭ്യാസം നല്‍കുന്നതിനും ശ്രദ്ധ വച്ചു.ഭിന്നശേഷിയുള്ളവരോടുണ്ടാകേണ്ട മനോഭാവത്തിനും മാതൃകാപരമായ മാതൃത്വത്തിനും ഉത്തമോദാഹരണമാണ് ഇന്ദിരാമ്മയെന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.