Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം നിര്‍വഹിച്ചു.
11/12/2015
കെ.സി.വൈ.എം വൈക്കം ഫൊറോന സമിതിയുടെ പ്രവര്‍ത്തനവര്‍ഷം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു
കെ.സി.വൈ.എം വൈക്കം ഫൊറോന സമിതിയുടെ 2015-17 പ്രവര്‍ത്തനവര്‍ഷം ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന സമിതി പ്രസിഡന്റ് അലക്‌സ് പടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ബൈജു വടക്കുംചേരി, ഫൊറോന ഡയറക്ടര്‍ ഫാ. വര്‍ഗീസ് മാമ്പിള്ളി, അതിരൂപത പ്രസിഡന്റ് സജി വടശ്ശേരി, ഫാ. മാത്യു കണ്‍യന്തമാലില്‍, ജെസ്മിന്‍ ജോസഫ്, ജോസ് തയ്യിടയില്‍, ജോസ് കൂവക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.