Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിണറിലെ വെള്ളം കടലിലെ തിരമാലയെപ്പോലെ ശബ്ദത്തോടെ ഇളകി മറിഞ്ഞു
03/12/2016

തലയോലപ്പറമ്പ്: കിണറിലെ വെള്ളം കടലിലെ തിരമാലയെപ്പോലെ ശബ്ദത്തോടെ ഇളകി മറിഞ്ഞത് ഇറുമ്പയം ഗ്രാമത്തെ നടക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് കിണറിന്റെ ചുററും നിന്ന് ശബ്ദത്തോടെ വെള്ളം ഇടകിമറിയാന്‍ തുടങ്ങിയത്. വട്ടത്തറ കുട്ടന്റെ വീട്ടിലെ ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുള്ള കിണററിലാണ് സംഭവം. വെള്ളം കോരാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളം കോരാന്‍ തൊട്ടി താഴേക്ക് ഇറക്കിയപ്പോള്‍ കോരാന്‍ സാധിച്ചില്ല. ഇതോടെ നാട്ടുകാര്‍ പലരും കിണറിനു ചുററും തടിച്ചുകൂടി. അഞ്ചോടെ തിരയിളക്കം നിലച്ചു. ഇതോടെയാണ് നാട്ടുകാരുടെ ശ്വാസം നേരെയായത്.