Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്കുതല കേരളോത്സവത്തിന്റെ സമാപനസമ്മേളനം
03/12/2016
വൈക്കം ബ്ലോക്കുതല കേരളോത്സവത്തിന്റെ സമാപനസമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ബ്ലോക്കുതല കേരളോത്സവത്തിന്റെ സമാപനസമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, യൂത്ത് കോ-ഓര്‍ഡിനേററര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. തലയാഴം ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനവും, ചെമ്പ് ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ററി ഉഷ നന്ദി രേഖപ്പെടുത്തി