Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഉപജില്ലാ കലോത്സവത്തിന് തുടക്കമായി
03/12/2016
വൈക്കം ഉപജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ച് ബ്രഹ്മമംഗലത്തു നടത്തിയ വിളംബര സാംസ്‌കാരിക ഘോഷയാത്ര ചെമ്പ് ഗ്രാമപഞ്ചായത്ത് കെ.ആര്‍ ചിത്രലേഖ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

തലയോലപ്പറമ്പ്: വൈക്കം ഉപജില്ലാ കലോത്സവത്തിന് ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ തുടക്കമായി. ഉപജില്ലയിലെ എഴുപതോളം സ്‌ക്കൂളുകളില്‍ നിന്നായി മൂവായിരത്തില്‍പരം പ്രതിഭകളാണ് കലാമാമാങ്കത്തില്‍ അണിനിരക്കുന്നത്. സ്‌ക്കൂള്‍ മാനേജര്‍ എസ്.ഗോപി പതാക ഉയര്‍ത്തി. ഇന്നലെ വൈകുന്നേരം നടന്ന വിളംബര സാംസ്‌കാരിക ഘോഷയാത്ര ചെമ്പ് ഗ്രാമപഞ്ചായത്ത് കെ.ആര്‍ ചിത്രലേഖ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ എസ്.ഗോപി, ഹെഡ് മിസ്ട്രസ് കെ.കെ മേരി, ഡി.ഇ.ഒ എം.എം ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് കെ.രമേശന്‍, വാര്‍ഡ് മെമ്പര്‍ റെജി മേച്ചേരി എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. എന്‍.സി.സി എസ്.പി.സി കേഡറ്റുകളുടെ പരേഡും ചെണ്ടമേളവും ബാന്‍ഡ് സെററും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകി. തുടര്‍ന്നു നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ അധ്യക്ഷത വഹിച്ചു.