Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത കട പൂട്ടി സീല്‍ ചെയ്തു
03/12/2016

വൈക്കം: നഗരസഭ കാര്യാലയത്തിനുസമീപം ടാക്‌സി സ്റ്റാന്റിന് അനുവദിച്ച സ്ഥലത്ത് അനധികൃതമായി നടത്തി വന്ന വ്യാപാര സ്ഥാപനം നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തു. സ്ഥാപനത്തിന്റെ അനധികൃത നിര്‍മാണം ഒഴിപ്പിക്കുന്നതിനായി കേസ് നടന്നുവരികയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അനധികൃത നിര്‍മാണം ഒഴിവാക്കിയിരുന്നു. മുന്‍സിപ്പല്‍ ലൈസന്‍സ് ഇല്ലാത്തതിനാലാണ് നോട്ടീസ് നല്‍കി കടപൂട്ടി സീല്‍ ചെയ്തത്. ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, സെക്രട്ടറി എസ്.ബിജു, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, എഞ്ചിനീയര്‍ വിപിന്‍ കൃഷ്ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ സുന്ദരന്‍, പ്രസന്നന്‍, സന്ധ്യ, ഷാനാമോള്‍, ഷൈലേഷ്, ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭ കണ്ടിജന്റ് ജീവനക്കാര്‍ സാധനസാമഗ്രികള്‍ മാറ്റി കട പൂട്ടി സീല്‍ ചെയ്തത്.