Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് സമ്മേളനവും മുതിര്‍ന്ന സഹകരണ പെന്‍ഷന്‍കാരെ ആദരിക്കലും നടത്തി
03/12/2016
കേരളാ കോ-ഓപ്പറേററീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് സമ്മേളനം തലയോലപ്പറമ്പില്‍ സി.കെ. ആശ എ.ംഎല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കേരളാ കോ-ഓപ്പറേററീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് സമ്മേളനവും മുതിര്‍ന്ന സഹകരണ പെന്‍ഷന്‍കാരെ ആദരിക്കലും നടത്തി. തലയോലപ്പറമ്പ് കെ.ആര്‍. ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.കെ നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.മോഹനന്‍പിള്ള, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, കെ.സദാനന്ദന്‍, കെ.എം തോമസ്, ടി.ജെ മാത്യു, കെ.ലളിതന്‍, കെ.പി ജോണ്‍, പി.എസ് വേണുഗോപാലന്‍ നായര്‍, പി.എം തങ്കപ്പന്‍, വി.വി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.