Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് മുസ്‌ലിം ജമാഅത്തിന്റെ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം
02/12/2016

തലയോലപ്പറമ്പ്: മുഹ്‌യിദ്ദീന്‍ പള്ളി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നബിദിനാഘോഷപരിപാടികളുടെ ഭാഗമായി മതപ്രഭാഷണവും ദുആ മജ്‌ലിസും സംഘടിപ്പിക്കും. തലപ്പാറ മസ്ജിദ് അങ്കണത്തില്‍ ഇന്ന് രാത്രി എട്ടിന് മസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര അധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് ചീഫ് ഇമാം അബ്ദുല്‍ റഹീം സഖാഫി മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍ മതപ്രഭാഷണം നടത്തും. ജമാഅത്ത് സെക്രട്ടറി, ട്രഷറര്‍ അബ്ദുല്‍ അസീസ് തൊടുക എന്നിവര്‍ പ്രസംഗിക്കും. നാളെ രാവിലെ ഒന്‍പത് മുതല്‍ തലപ്പാറ ദാറുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ നടക്കും. രാത്രി എട്ടിന് സമ്മാനദാനവും സര്‍ട്ടിഫിക്കററ് വിതരണവും ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര നിര്‍വഹിക്കും. 8.30ന് 'ഇസ്‌ലാം മോക്ഷത്തിന്റെ വഴി എന്ന വിഷയത്തില്‍ അബ്ദുല്‍ റഹീം സഖാഫി പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന ദുആ മജ്‌ലിസിന് അസ്സയ്യിദ് പി.എം.എസ്.എ ആററുകോയ തങ്ങള്‍ മണ്ണാര്‍ക്കാട് നേതൃത്വം നല്‍കും.