Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതീകരണത്തിന് അപേക്ഷിക്കാം
02/12/2016

വൈക്കം: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലെ വൈദ്യുതി കണക്ഷന്‍ ആവശ്യമുള്ളവര്‍ 15ന് മുന്‍പ് സെക്ഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വൈക്കം, ചെമ്പ്, തലയാഴം, തലയോലപ്പറമ്പ്, പെരുവ, കടുത്തുരുത്തി, കുറവിലങ്ങാട്, കുറുപ്പന്തറ, ഏററുമാനൂര്‍, നീണ്ടൂര്‍, മരങ്ങാട്ടുപിള്ളി, കിടങ്ങൂര്‍, കൂത്താട്ടുകുളം സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന വൈദ്യുതി കണക്ഷന്‍ ആവശ്യമുള്ളവര്‍ വീടിന്റെ വയറിംഗ് പൂര്‍ത്തിയാക്കി നിശ്ചിത അപേക്ഷാഫീസ് അടച്ച് അതാത് സെക്ഷന്‍ ഓഫീസുകളില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യണമെന്ന് വൈക്കം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.