Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിലെ നെല്ല് സംഭരണ തര്‍ക്കം പരിഹരിച്ചു
02/12/2016

വൈക്കം: തലയാഴം പഞ്ചായത്തില്‍ വനംസൗത്ത് ബ്ലോക്കിലെ നെല്ല് സംഭരിക്കുന്നതിന് തീരുമാനമായി. സി.കെ ആശ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലുവഴി ഇന്നുമുതല്‍ നെല്ല് സംഭരിക്കും. സ്വകാര്യ മില്ലുകള്‍ നെല്ല് സംഭരിക്കാന്‍ തയ്യാറാകത്ത സാഹചര്യത്തില്‍ വിഷയം എം.എല്‍.എ കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മോഡേണ്‍ റൈസ് മില്‍ നെല്ല് സംഭരിക്കാന്‍ തയ്യാറായിട്ടുള്ളത്. 288 ഏക്കറിലെ 570ഓളം ടണ്‍ നെല്ലാണ് സംഭരിക്കുന്നത്. മഴയുടെ ആരംഭം കണ്ടുതുടങ്ങിയതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലായ സാഹചര്യത്തിലാണ് എം.എല്‍.എ യോഗം വിളിച്ചത്. തലയാഴം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, റൈസ് മില്‍ മാനേജര്‍, പാടശേഖര പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികളായ കെ.കുഞ്ഞപ്പന്‍, ജോസഫ് ഇടത്തില്‍, എ.എസ് ഗോപാലകൃഷ്ണന്‍, കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.