Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ ഫെസ്റ്റിനു തുടക്കമായി
01/12/2016
ഇന്‍ക്ലൂസീവ് കൊച്ചി - സഹൃദയ ഫെസ്റ്റിന്റെ ഉദ്ഘാടനം പി.ടി തോമസ് എം എല്‍ എ നിര്‍വ്വഹിക്കുന്നു.

വൈക്കം: അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി പ്രത്യാശയോടെ ജീവിതത്തെ അഭിമുഖീകരിക്കുവാനുള്ള പ്രേരണ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കുന്ന മനോഭാവമാണ് സമൂഹത്തില്‍ വളര്‍ന്നു വരേണ്ടതെന്ന് പി.ടി തോമസ് എം എല്‍ എ. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, തൃക്കാക്കര ഭാരതമാതാ കോളേജ്, നൈപുണ്യ മാനേജ്‌മെന്റ് സ്‌കൂള്‍, എന്നിവരുടെ സഹകരണത്തോടെ ഭാരതമാതാ കോളേജ് അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ക്ലൂസീവ് കൊച്ചി - സഹൃദയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ മുച്ചക്ര വാഹനം ഉപയോഗിക്കാനാവുന്ന ചലനപരിമിതിയുള്ള എല്ലാവര്‍ക്കും എം എല്‍ എ ഫണ്ടില്‍ നിന്നും വാഹനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷനായിരുന്നു. വേദനിക്കുന്ന സഹോദരങ്ങളോട് എങ്ങനെ പെരുമാറുന്നു എതിനെ അടിസ്ഥാനമാക്കിയാണ് ഒരു സമൂഹത്തിന്റെ സംസ്‌കാരം വിലയിരുത്തപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നശേഷിയുള്ളവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന സന്ദേശം അവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരത്മാതാ കോളേജ് മാനേജര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളില്‍, സി.മോളി എന്നിവര്‍ പ്രസംഗിച്ചു. തടസ്സരഹിത പരിസ്ഥിതി രൂപീകരണത്തെക്കുറിച്ചു നടന്ന സംവാദത്തില്‍ തേവര എസ് എച്ച് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍ മോഡറേറററായിരുന്നു. സോന ജോസ് പാത്താടന്‍, സുശീല കുര്യാച്ചന്‍, പ്രീതി വില്‍സ, ജി എസ് ദീപ, അഡ്വ. മാത്യൂ മൂത്തേടന്‍, അനില്‍ വി. ജി, ഷിജൂ കുമുള്ളില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഭിന്നശേഷിയുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് മനുഷ്യചങ്ങല സംഘടിപ്പിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭിന്നശേഷിയുള്ളവര്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങള്‍, തെറാപ്പി ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഒളിംപ്യന്‍ ടി. സി യോഹാന്നാന്‍ നിര്‍വ്വഹിച്ചു. ഉച്ചകഴിഞ്ഞ് സാമൂഹ്യശൃംഖലാ രൂപീകരണത്തെക്കുറിച്ച് നടന്ന സംവാദത്തില്‍ കേരളാ സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ മോഡറേറററായിരുന്നു. അനില്‍കുമാര്‍, ജയിം സെബാസ്റ്റ്യന്‍, പി. എം. പോള്‍, കെ. വി ജോസ്, എം . കെ ഗീത, ഫാ. ബിന്റോ കിലുക്കന്‍, സാബു വരാപ്പുഴ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 10ന് ബിഷപ്പ് മാര്‍ തോമസ് ചക്യത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം വേണു ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് കിരിയാന്തന്‍, ജലീല്‍ താനത്ത് എന്നിവര്‍ പ്രസംഗിക്കും. ഭിന്നശേഷിയുള്ളവരുടെ കലാ കായിക മത്സരങ്ങള്‍, അസിസ്റ്റീവ് ടെക്‌നോളജിയെപ്പററിയുള്ള പ്രദര്‍ശനവും വിവരണവും എന്നിവയും ഉണ്ടായിരിക്കും.