Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക്തല കേരളോത്സവത്തിന് തുടക്കമായി.
01/12/2016
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ബ്ലോക്ക്തല കേരളോത്സവത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം വൈ ജയകുമാരി നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബ്ലോക്ക്തല കേരളോത്സവത്തിന് തുടക്കമായി. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ ടി കെ രാജേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍, സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.