Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ല് സംഭരണത്തിന് വഴി തെളിഞ്ഞു
01/12/2016

വൈക്കം: തലയാഴം പഞ്ചായത്തിലെ വനംവടക്കേ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിന് വഴി തെളിഞ്ഞു. കൊയ്ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ ആളില്ലാതെ കിടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കിസാന്‍സഭ തലയാഴം നോര്‍ത്ത് മേഖലാ കമ്മിററിയുടെ നേതൃത്വത്തില്‍ മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതുപ്രകാരം മൂന്നു കിലോ താര എടുക്കാന്‍ മില്ലുടമകള്‍ സമ്മതിച്ചു. ചര്‍ച്ചയില്‍ സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എം.ഡി ബാബുരാജ്, കിസാന്‍സഭ നേതാക്കളായ സി.വി ശശിധരന്‍, പി.ജി ബേബി, എം.പി സാനു, സതീശന്‍, പാടശേഖരസമിതി അംഗങ്ങളായ കെ.എസ് ബേബി, കെ.വി ഷാജി എന്നിവര്‍ പങ്കെടുത്തു.