Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം: ടി.എന്‍ രമേശന്‍
01/12/2016

വൈക്കം: സഹകരണ മേഖലയുടെ തകര്‍ച്ച സ്വപ്നം കാണുന്നവര്‍ കോര്‍പ്പറേററുകളുടെ ദാസന്‍മാരാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍. സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേററീവ് എംപ്ലോയീസ് കൗണ്‍സില്‍ മണ്ഡലം കമ്മിററി സംഘടിപ്പിച്ച വാഹന പ്രചരണജാഥ ഉദയനാപുരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തിയ ജാഥ വൈകുന്നേരം കല്ലറയില്‍ സമാപിച്ചു. സമാപന സമ്മേളനം കെ.സി.ഇ.സി ജില്ലാ സെക്രട്ടറി എം.ജി ജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ആര്‍.ബിജു, മനു സിദ്ധാര്‍ത്ഥന്‍, കെ.പ്രിയമ്മ, കെ.എന്‍ രേണുക, കെ.എം വിനോഭായ്, പി.ആര്‍ ശരത്കുമാര്‍, എന്‍.എസ് സുധീര്‍, കെ.എന്‍ ഷാന്‍ എന്നിവര്‍ പ്രസംഗിച്ചു.