Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തലയോലപ്പറമ്പ് റോഡിലെ പ്രധാന പാലമായ വടയാര്‍ പാലം മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു.
30/11/2016
വൈക്കം-തലയോലപ്പറമ്പ് റോഡിലെ വടയാര്‍ പാലത്തില്‍ കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കൂടില്‍ കെട്ടി നിക്ഷേപിച്ച നിലയില്‍.

തലയോലപ്പറമ്പ്: വൈക്കം-തലയോലപ്പറമ്പ് റോഡിലെ പ്രധാന പാലമായ വടയാര്‍ പാലം മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. പാലത്തിന്റെ രണ്ടു നടപ്പാതയുടെ വശങ്ങളിലും കോഴി അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ പ്ലാസ്റ്റിക് കൂടുകളില്‍ നിക്ഷേപിച്ച കോഴിക്കടയുടെ മാലിന്യങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറി നടപ്പാതയിലാകെ നിരത്തി. രാത്രിയില്‍ കൊണ്ടുപോയി തള്ളിയ മാലിന്യങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ ചീഞ്ഞുനാറാന്‍ തുടങ്ങി. കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ പോകുന്നവരും മൂക്കുപൊത്തിയാണ് പാലത്തിലൂടെ കടന്നുപോയത്. കഴിഞ്ഞ കുറേ മാസങ്ങളായി പാലത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ നാളിതുവരെയായി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. പാലത്തില്‍ മാലിന്യങ്ങള്‍ തള്ളാതിരിക്കുവാന്‍ നിരീക്ഷണ ക്യാമറകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്നതാണ് നാടിന്റെ ആവശ്യം. അല്ലാത്തപക്ഷം പാലത്തില്‍നിന്ന് മൂവാററുപുഴയാറിലേക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങും.