Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍
30/11/2016
സി.എം.പി വൈക്കം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. സി.എം.പി വൈക്കം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂസമരത്തിനുശേഷം കേരളത്തിലെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാധാരണ ജനങ്ങളെയും നിലനിര്‍ത്തിയത് സഹകരണ പ്രസ്ഥാനാണ്. അത്തരത്തില്‍ സാധാരണക്കാരുടെ ആശ്രയമായ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സി.പി ജോണ്‍ പറഞ്ഞു. ഏരിയാ സെക്രട്ടറി കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജി മധുസൂദനന്‍, പി.കെ രഘുവരന്‍, തമ്പി ചന്ദ്രന്‍, കെ.എ കുര്യന്‍, കെ.കെ മോഹനന്‍, ഡി.കുര്യച്ചന്‍, ജിജി ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.ഏരിയാ കമ്മിററി ഭാരവാഹികളായി കെ.ഗിരീഷ് (സെക്രട്ടറി), പി.കെ രഘുവരന്‍, ജിജി ഭാസ്‌ക്കരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.