Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശദീകരണയോഗം
30/11/2016

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് വൈകുന്നേരം നാലിന് ഔട്ട്‌പോസ്റ്റ് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന വിശദീകരണയോഗം വിജയിപ്പിക്കുവാന്‍ യു.ഡി.എഫ് വെച്ചൂര്‍ പഞ്ചായത്ത് കമ്മിററി യോഗം തീരുമാനിച്ചു. വെച്ചൂരിലെ പാടശേഖരങ്ങളിലെ കൊയ്ത്തുകഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് നെല്ലിന്റെ മുഴുവന്‍ തുകയും ലഭിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. പക്ഷിപ്പനി ബാധിച്ച് താറാവുചത്ത മുഴുവന്‍ കര്‍ഷകര്‍ക്കും അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ബാബു വെച്ചൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ശിശുപാലന്‍, കെ.ആര്‍ ഷൈലകുമാര്‍, കെ.ഗിരീഷ്, ജി.മനോജ്, എസ്.മനോജ്കുമാര്‍, സോജി ജോര്‍ജ്ജ്, യു.ചന്ദ്രശേഖരന്‍, പി.ജി ഷാജി, ജോസഫ് വടക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു.