Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്കുതല കേരളോത്സവം
30/11/2016

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 1, 2 തീയതികളില്‍ ബ്ലോക്കുതല കേരളോത്സവം സംഘടിപ്പിക്കും. 1ന് രാവിലെ 8.30ന് മറവന്‍തുരുത്ത് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ആതുരാശ്രമം സ്‌കൂള്‍ നാനാടം എന്നീ പ്രധാന വേദികളിലായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തും. 2ന് നടക്കുന്ന സമാപന സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി അദ്ധ്യക്ഷത വഹിക്കും. കെ വി ഉദയകുമാര്‍ സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി സുഗതന്‍ സമ്മാനദാനവും അഡ്വ. കെ കെ രഞ്ജിത്ത് സര്‍ട്ടിഫിക്കററ് വിതരണവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, കെ ആര്‍ ചിത്രലേഖ, സാബു പി മണലൊടി, ലിജി സലഞ്ച്‌രാജ്, ശകുന്തള പി എന്നിവരും ശ്രീദേവി ജയന്‍, ജീനാ തോമസ്, അനിജി പ്രസാദ്, ടി കെ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സന്ധ്യമോള്‍ സുനില്‍, വി കെ രാജു, ഭാസ്‌ക്കരന്‍, ഷീല ശശിധരന്‍, നടേശന്‍ കെ എന്‍, ലീനമ്മ ഉദയകുമാര്‍, മായ ഷാജി, ഷിബു കെ എസ്, വൈക്കം ബി ഡി ഒ കെ ററി ഉഷ എന്നിവര്‍ പ്രസംഗിക്കും.