Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നോട്ട് പിന്‍വലിക്കലിനെതിരെ എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം.
29/11/2016
ഹര്‍ത്താലിനോടനുബന്ധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വൈക്കം ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: നോട്ട് പിന്‍വലിക്കലിനെതിരെ എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. സ്‌ക്കൂളുകള്‍, ബോട്ട്‌ജെട്ടി, കെ.എസ്.ആര്‍.ടി.സി ഡിപ്പോ, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പതിവുപോലെ നടന്നു. ഇടപാടുകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹര്‍ത്താല്‍ അനുകൂല മുദ്രാവാക്യം മുഴക്കി എല്‍.ഡി.എഫ് പ്രവര്‍ത്തകരും കള്ളനോട്ട് കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ മുദ്രാവാക്യം മുഴക്കി ബി.ജെ.പി പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി. ബി.ജെ.പിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം വൈക്കം സി.ഐക്ക് പരാതി നല്‍കി. തലയോലപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി.
വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, കൊച്ചിന്‍ സിമന്റ്‌സ് എന്നിവയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ഭാഗികമായി ബാധിച്ചു. പിറവം റോഡ് റെയില്‍വേ സ്‌റേറഷനില്‍ യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. നഗരസഭയിലും മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഗ്രാമീണ മേഖലകളില്‍ പോലും കടകള്‍ ഒന്നുംതന്നെ തുറന്നില്ല. താലൂക്ക് ആശുപത്രിയില്‍ ഹര്‍ത്താല്‍ ദിനത്തിലും രോഗികളുടെ വലിയ തിരക്കായിരുന്നു.