Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായി കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍
26/11/2016
ഉദയനാപുരം പഞ്ചായത്തിലെ ജൈവ പച്ചക്കറി കൃഷി ഗ്രാമപദ്ധതി ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായി കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികവും ജൈവ പച്ചക്കറി കൃഷി ഗ്രാമപദ്ധതി ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും മില്ല് ഉടമകളും നെല്ല് സംഭരണത്തിന് തയ്യാറായിട്ടുണ്ട്. കൃഷി വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. മില്ല് ഉടമകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മില്ല് ഉടമകള്‍ സംഭരിക്കുന്ന നെല്ല് സംസ്‌ക്കരിച്ച് ഇവിടെത്തന്നെ വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൈവകാര്‍ഷിക ഗ്രാമ പദ്ധതി മാതൃകാപരമായി തുടര്‍ന്നാല്‍ അവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ അതാത് പഞ്ചായത്തുകളില്‍ വിററഴിക്കുന്നതിനും, കുടുംബശ്രീ വഴി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്തെ ജൈവ പച്ചക്കറി ഉല്‍പാദനത്തെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ സി.എ ലത ഐ.എ.എസ് പൗരാവകാശ രേഖ പ്രസാധനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണവും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, വൈസ് പ്രസിഡന്റ് ലേഖാ തമ്പി, അനിജി പ്രസാദ്, പി.എസ് മോഹനന്‍, പ്രവീണ സിബി, പി.പി ദിവാകരന്‍, ഷീലാ ശശിധരന്‍, പി.ഡി ജോര്‍ജ്ജ്, പഞ്ചായത്ത് സെക്രട്ടറി എസ്.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.