Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍സാധനങ്ങള്‍ അടിയന്തിരമായി വിതരണം
26/11/2016

വൈക്കം: കേരളത്തിലെ ജനങ്ങള്‍ക്കുള്ള റേഷന്‍ സംവിധാനത്തെ താറുമാറാക്കുകയും പാവപ്പെട്ടവരെയും സാധാരണക്കാരെയും പട്ടിണിക്കിടുകയും ചെയ്യുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ബി പി എല്‍, എ പി എല്‍ കാര്‍ഡുടമകള്‍ക്ക് മുന്‍കാലങ്ങളിലെപ്പോലെ റേഷന്‍സാധനങ്ങള്‍ അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജനതാദള്‍ (യൂ) സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ആര്‍ മോഹന്‍ദാസ് സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രിയോട് ആവശ്യപ്പെട്ടു. ആഴ്ചകളായി മുടങ്ങിക്കിടക്കുന്ന അരി വിതരണം ഇല്ലാത്തതുമൂലം പൊതുമാര്‍ക്കററില്‍ അരിയുടെയും മററു നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണെന്നും ഇത്തരം ജനവിരുദ്ധനടപടികള്‍ അവസാനിപ്പിക്കണമെന്നും മോഹന്‍ദാസ് പറഞ്ഞു. ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കര്‍ഷകര്‍ കഷ്ടപ്പെട്ട് ഉല്‍പ്പാദിപ്പിച്ച നൂറുകണക്കിന് ടണ്‍ നെല്ല് പാടശേഖരങ്ങളില്‍ കെട്ടിക്കിടന്ന് നശിക്കുകയാണെന്നും അത് എത്രയും പെട്ടെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ച് കര്‍ഷകരെ രക്ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.