Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് സമ്മേളനവും മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിക്കലും
26/11/2016

വൈക്കം: കേരള കോ-ഓപ്പറേററീവ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസ്സിയേഷന്‍ വൈക്കം താലൂക്ക് സമ്മേളനവും മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിക്കലും തലയോലപ്പറമ്പ് കെ ആര്‍ ഓഡിറേറാറിയത്തില്‍ നടന്നു. സി കെ ആശ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി കെ നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനനെ ആദരിച്ചു. കെ സദാനന്ദന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജി മോഹന്‍ പിള്ള, കെ എം തോമസ്, ടി ജെ മാത്യു, കെ എം ചെറിയാന്‍, കെ ലളിതന്‍, കെ പി ജോണ്‍, പി എസ് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. വി വി ജോണ്‍ സ്വാഗതവും പി എം തങ്കപ്പന്‍ കൃതജ്ഞതയും പറഞ്ഞു.