Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകരും പ്രാഥമിക ക്ഷീരസംഘങ്ങളും കടുത്ത പ്രതിസന്ധിയില്‍.
26/11/2016

വൈക്കം: കേന്ദ്രഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം മൂലം ക്ഷീരകര്‍ഷകരും പ്രാഥമിക ക്ഷീരസംഘങ്ങളും കടുത്ത പ്രതിസന്ധിയില്‍. കര്‍ഷകര്‍ സംഘങ്ങളില്‍ അളക്കുന്ന പാലിന്റെ വില ആഴ്ചയിലൊരിക്കലാണ് സംഘത്തില്‍ നിന്നും കര്‍ഷകര്‍ക്ക് നല്‍കുന്നത്. പാല്‍ സംഭരണത്തിനനുസരിച്ച് ഒരു ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെ ഇതിനായി സംഘങ്ങള്‍ കണ്ടെത്തണം. കൂടാതെ കര്‍ഷകര്‍ക്ക് കാലിത്തീററ വാങ്ങി വിതരണം നടത്തുവാന്‍ പ്രതിമാസം ലക്ഷകണക്കിന് രൂപ വേറെയും കരുതണം. സംഘങ്ങള്‍ക്ക് ലഭിക്കുന്ന പാല്‍വില ജില്ലാ സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ കഴിയാത്തതോടെ സംഘങ്ങളിലെ പാല്‍വില വിതരണവും കാലിത്തീററ വിപണനവും താറുമാറായി. ക്ഷീരകര്‍ഷകരും പ്രാഥമികസംഘങ്ങളും നേരിടുന്ന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് കോ-ഓപ്പറേററീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാകമ്മററി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ററി സി വിനോദ്, പ്രസിഡന്റ് കെ പ്രശാന്ത്, സംസ്ഥാന സബ് കമ്മററി അംഗം സി കെ സനില്‍ എന്നിവര്‍ സംസാരിച്ചു.