Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
26/11/2016

വൈക്കം: മുന്‍സിപ്പാലിററിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും മുഴുവന്‍ മരുന്നുകളും ലഭ്യമാക്കുകയും ചെയ്യുന്ന സേവന മെഡിക്കല്‍ സ്റ്റോര്‍ വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, ഉദയനാപുരം ബസ് സ്റ്റോപ്പില്‍ നിന്നും കിഴക്കോട്ടുള്ള കളപ്പുര കോണ്‍ക്രീററ് റോഡിന് വീതി കൂട്ടുന്നതിനുള്ള സത്വരനടപടികള്‍ എം എല്‍ എ ഇടപെട്ട് മുന്‍സിപ്പാലിററിയെ കൊണ്ട് ചെയ്യിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീംലീഗ് വൈക്കം നിയോജകമണ്ഡലം കമ്മററി സി കെ ആശ എം എല്‍ എയ്ക്ക് നിവേദനം നല്‍കി. വൈക്കത്തഷ്ടമി മുന്‍വര്‍ഷങ്ങളെക്കാള്‍ ഭംഗിയാക്കി നടത്തുന്നതിന് പരിശ്രമിച്ച നേതൃത്വത്തെയും, പോലീസ്‌സേനയെയും യോഗം അഭിനന്ദിച്ചു. മുസ്ലീംലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മററി അംഗം സുബൈര്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് പ്രസിഡന്റ് മനാഫ് കണ്ടത്തില്‍പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. നിസ്സാര്‍ പ്ലാപ്പള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. കെ എച്ച് നിസ്സാര്‍, അബു പി എസ്, കമറുദ്ദീന്‍, ബിന്‍ഷാദ് പി എസ്, മുഹമ്മദ് ഷെഫീഖ്, ഹൃദിഖ് മുഹമ്മദ്, ഷാബിന്‍ പി എസ്, മുഹമ്മദ് ഷെജീര്‍, മുഹമ്മദ് റിസ്‌വാന്‍, ,ഷെഹന്‍ഷാ, സിയാദ് അജ്മല്‍, നൗഷാദ്, വനിതാലീഗ് മെമ്പര്‍മാരായ ഷീബ പി എച്ച്, റുക്‌സാന അബു, സഫിയ ഷംസ്, ആഷിഫ പി എസ് എന്നിവര്‍ പ്രസംഗിച്ചു.