Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുമാരനാശാന്‍ സ്മാരക മന്ദിരം ഉദ്ഘാടനം
26/11/2016

വൈക്കം: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ 1929 മുളന്തുരുത്തി ശാഖയില്‍ നിര്‍മ്മിച്ച മഹാകവി കുമാരനാശാന്‍ സ്മാരക മന്ദിരം എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജാതിപരമായ അപകര്‍ഷത ബോധത്തില്‍ അമര്‍ന്നുപോയ പിന്നോക്ക ജനവിഭാഗങ്ങളില്‍ ആത്മാഭിമാനം ജ്വലിപ്പിച്ചത് എസ് എന്‍ ഡി പി യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്‍ ആയിരുന്നു എന്ന് യോഗം പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. ഗിവഗിരിമഠം ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാദര്‍ മാത്യു റംബാച്ചന്‍ വിശിഷ്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജികുര്യന്‍ സ്വാമിജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് സുലഭ സജീവ്, രഞ്ജിത്ത് മൂലമ്പുറം, മനു സുകുമാരന്‍, കെ കെ സദാശിവന്‍, അഭിലാഷ് പി ആര്‍, രാജി റെജി, പി സി കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു.