Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശോധന നടത്തി.
26/11/2016

വൈക്കം: ടൗണില്‍ സിനിമ തീയററര്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം നിശ്ചയിക്കുന്നതിനായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അഞ്ച് സ്ഥലങ്ങളാണ് നഗരസഭ നിര്‍ദ്ദേശിച്ചിരുന്നത്. കായലോര ബീച്ച്, വ്യവസായ എസ്റ്റേററ്, ആറാട്ടുകുളങ്ങര എന്നീ സ്ഥലങ്ങള്‍ക്കാണ് പ്രധാന പരിഗണന. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തീയററര്‍ നിര്‍മിക്കുക. പതിനഞ്ച് നഗരസഭകളില്‍ മുപ്പത്തിയഞ്ച് തീയറററുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. മതിയായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ 200 സീററുകളുള്ള രണ്ട് ആധുനിക ആധുനിക തീയറററുകളാണ് സമുച്ചയത്തിലുണ്ടാവുക. ആറുമാസത്തിനകം നിര്‍മാണം തുടങ്ങി ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍ ലാലന്‍, സൈററ് എഞ്ചിനീയര്‍ എസ്.അനില്‍, അസി. എഞ്ചിനീയര്‍ അജിത്ത്, കെ.വിജയന്‍, രാജേഷ് എന്നിവരാണ് പരിശോധനക്ക് എത്തിയത്. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ആര്‍.സന്തോഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.