Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് (കെ.പി.വൈ.എം) ജില്ലാ സമ്മേളനം നാളെ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍
26/11/2016

വൈക്കം: കേരള പുലയര്‍ മഹാസഭയുടെ (പുന്നല വിഭാഗം) യുവജന വിഭാഗമായ കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് (കെ.പി.വൈ.എം) ജില്ലാ സമ്മേളനം നാളെ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടക്കും. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.വൈ.എം ജില്ലാ പ്രസിഡന്റ് പി.എം മജീഷ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അഖില്‍ കെ.ദാമോദരന്‍, ട്രഷറര്‍ അരുണ്‍ ഗോപി, കെ.പി.എം.എസ് നേതാക്കളായ എം.എ രാജന്‍, അജിത്ത് കല്ലറ, അനില്‍ കാരിക്കോട്, ശശിധരന്‍ അക്കരപ്പാടം, മധു ഉല്ലല, ഹരീഷ് എന്നിവര്‍ പ്രസംഗിക്കും. ജില്ലയിലെ എട്ട് യൂണിയനുകളില്‍ നിന്നായി 172 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.