Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എംപവര്‍മെന്റ് കൗണ്‍സലിങ്ങ് വര്‍ക്ക്‌ഷോപ്പ്
10/12/2015
വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ എംപവര്‍മെന്റ് കൗണ്‍സലിങ്ങ് വര്‍ക്ക് ഷോപ്പുകള്‍ വൈക്കത്ത് ആരംഭിക്കും. വിദ്യാര്‍ത്ഥികളിലെ പഠന പിന്നോക്കവസ്ഥ പരിഹരിക്കുന്നതിനും അവരിലെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഇല്ലാതാക്കി ശരിയായ ശരീര ഭാഷയും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും വളര്‍ത്തിയെടുക്കുന്ന എംപവര്‍മെന്റ് കൗണ്‍സലിങ്ങ് വര്‍ക്ക് ഷോപ്പുകളാണ് വൈക്കം മേഖലയില്‍ സംഘടിപ്പിക്കുന്നത്. ഹയര്‍സെക്കന്ററി അദ്ധ്യാപികയും അദ്ധ്യാപക പരിശീലകയുമായ വി എസ് മിനിടീച്ചറാണ് കൗണ്‍സലിങ്ങ് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ മാസത്തിലേയും രണ്ടാമത്തെ ശനിയാഴ്ചകളില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയുടെ സംഘാടകര്‍ വൈക്കം അക്ഷയ ലേണിംഗ് സെന്ററാണ്. 13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്ററില്‍ നടക്കുന്ന ആദ്യ വര്‍ക്ക്‌ഷോപ്പ് വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും.